Deshabhimani

പീപ്പിൾസ് കോളേജ് ചാമ്പ്യന്മാർ

മുന്നാട് നടന്ന കണ്ണൂര്‍ സർവകലാശാല ഇന്റർ കോളേജ് വടംവലി

മുന്നാട് നടന്ന കണ്ണൂര്‍ സർവകലാശാല ഇന്റർ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ ചാമ്പ്യന്മാരായ മുന്നാട് പീപ്പിള്‍സ് കോളേജ് ടീം

വെബ് ഡെസ്ക്

Published on Jan 17, 2025, 11:10 PM | 1 min read

മുന്നാട്

കണ്ണൂര്‍ സർവകലാശാല ഇന്റർ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാർ. ഫൈനലിൽ പുരുഷ വിഭാഗത്തിൽ ഇരിട്ടി മഹാത്മാഗാന്ധി കോളേജിനേയും വനിതാ വിഭാഗത്തിൽ അങ്ങാടിക്കടവ്‌ ഡോൺബോസ്കോ ടീമിനെയുമാണ്‌ പീപ്പിൾസ് കോളേജ് വലിച്ചിട്ടത്. വനിതാവിഭാഗത്തിൽ കാസർകോട് ഗവ. കോളേജും പുരുഷ വിഭാഗത്തിൽ ഡോൺബോസ്കോ അങ്ങാടിക്കടവും മൂന്നാം സ്ഥാനം നേടി. ഇരു വിഭാഗത്തിലും കാഞ്ഞങ്ങാട്‌ നെഹ്റു കോളേജിനാണ് നാലാം സ്ഥാനം. 20 കോളേജുകൾ മത്സരത്തിൽ പങ്കെടുത്തു. മുന്നാട് പീപ്പിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ദേശീയ കബഡി താരം ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ വി അനൂപ് അധ്യക്ഷനായി. അഡ്വ. സി രാമചന്ദ്രൻ, എം അനന്തൻ, അക്കാദമിക് കൗൺസിലംഗം പ്രൊഫ. പി രഘുനാഥ്, ഡോ. എം സി രാജു, പ്രവീൺ മാത്യു, വിജയൻ പായം, ഇ രാഘവൻ, സുരേഷ് പയ്യങ്ങാനം, എം ലതിക, കെ വി സജിത്, എം വിനോദ് കുമാർ, എം സുരേന്ദ്രൻ, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് എം ധന്യ, പ്രിൻസിപ്പൽ ഡോ. സി കെ ലുക്കോസ്, സിൻഡിക്കറ്റംഗങ്ങളായ ഡോ. കെ സുകുമാരൻ, സജിത് പലേരി, സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ്, അബ്ദുൽ ഖാദർ, ബങ്കളം അനിൽ എന്നിവർ ട്രോഫിക വിതരണം ചെയ്തു. രതീഷ് വെള്ളച്ചാൽ, മനോജ് അമ്പലത്തറ, വാസന്തി കുണ്ടംകുഴി, ഹരിപ്രിയ മീങ്ങോത്ത്, ഗംഗാ കൃപേഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.



deshabhimani section

Related News

0 comments
Sort by

Home