കാർഷിക മേഖലയ്‌ക്കും ശുചിത്വത്തിനും ഊന്നൽ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ബീനാ പ്രഭ അവതരിപ്പിക്കുന്നു
പത്തനംതിട്ട കാർഷിക മേഖലയ്‌ക്കുംകാർഷിക മേഖലയ്‌ക്കും ശുചിത്വത്തിനും ഊന്നൽകാർഷിക മേഖലയ്‌ക്കും ശുചിത്വത്തിനും ഊന്നൽവനിതാ വികസനത്തിനും ഉന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് ബീനാ പ്രഭ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനായി. 129,57,16,151 രൂപ വരവും 124,36,06,721 രൂപ ചെലവും 5,21,09,430 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്‌ക്ക് മാത്രം ബജറ്റിൽ 7,16,37,480 കോടി മാറ്റിവെച്ചിട്ടുണ്ട്. കാർഷകർക്ക് കൂടുതൽ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനായി എല്ലാ ബ്ലോക്കിലുമായി 1000 കാർഷിക പ്രദർശനത്തോട്ടങ്ങൾ സജ്ജമാക്കും. കൃഷിക്കാർക്ക് ആവശ്യമായ സാങ്കേതിക ജ്ഞാനം പകർന്ന് നൽകുന്നതിനുള്ള പരിശീലനവും നൽകും. കൃഷിക്കാർക്ക് മണ്ണറിഞ്ഞ് കൃഷി ചെയ്യാനായി മണ്ണ് പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡുകൾ നൽകും. പാടശേഖരങ്ങളിൽ ഉപയോഗിക്കാനായി അഗ്രി ലേബർ മെഷീനറി ബാങ്ക് തുടങ്ങാനും ബജറ്റിൽ പണം വകയിരുത്തി. കാലിത്തീറ്റ നിർമാണം, നൂതന പിന്തുണയോടെ സ്വാശ്രയ ഗ്രാമം പദ്ധതി, കുട്ടികൾക്കായി സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്ററും തുടങ്ങും. ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമായി വിവിധ പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്‌തിരിക്കുന്നത്. ശുചിത്വ മേഖലയ്‌ക്കായി പത്ത് കോടി മുപ്പത് ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. പ്ലാസ്‌റ്റിക് ഉപയോഗം കുറയ്‌ക്കാനായി കുടുംബശ്രീയുമായി ചേർന്ന് തുണി സഞ്ചി നിർമിക്കുന്ന പദ്ധതി തുടങ്ങും. ഒരു ബ്ലോക്കിൽ രണ്ട് സെന്ററുകൾ ആരംഭിക്കാനാണ് പദ്ധതി. 50 വനിതകൾക്ക് സ്ഥിരമായി ഇതിലൂടെ തൊഴിൽ ലഭിക്കും. ഭവന നിർമാണ പദ്ധതികക്കും പട്ടിക ജാതി പട്ടിക വർഗ ക്ഷേമത്തിനും വയോജന ക്ഷേമത്തിനും ബജറ്റിൽ മുഖ്യ പരിഗണന നൽകിയിട്ടുണ്ട്. ബജറ്റിൽ ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ദുർബല വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈസ് പ്രസിഡന്റ് ബീനാ പ്രഭ പറഞ്ഞു.
0 comments