ലഹരിവിരുദ്ധ സന്ദേശ യാത്ര

പത്തനംതിട്ട "സ്പോർട്സ് ആണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ രാവിലെ മുതൽ ജില്ലയിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. രാവിലെ പന്തളം കുരമ്പാല അമൃത സ്കൂളിൽനിന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോണിൽ നൂറുകണക്കിന് കായികതാരങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. അടൂർ സെൻട്രൽ ജങ്‌ഷനിലെത്തിയ മാരത്തോണിൽ വിജയികളായവർക്ക് സമ്മാനവും നൽകി. നിരവധി കായികതാരങ്ങൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. അടൂരിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, രഞ്ജു സുരേഷ്, കെ സി ലേഖ, അജി പി വർഗീസ്, രമേശ് വരിക്കോലിൽ, ശോഭ തോമസ്, എം അലാവുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുവല്ല പുഷ്പഗിരി സെനറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം കായികമന്ത്രി വി അബ്ദുറഹ് മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, ജിജി വട്ടശ്ശേരി, അഡ്വ.പ്രകാശ് ബാബു, ഡോ.റെജിനോൾഡ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവല്ലയിലെ നീന്തൽകുളം, പ്രമാടം ഇൻഡോർ സ്റ്റേഡിയം, പുതുക്കുളത്ത് പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള സ്ഥല സന്ദർശനം എന്നിവ നടന്നു. വൈകിട്ട് പത്തനംതിട്ട സെന്റ്‌പീറ്റേഴ്സ് ജങ്‌ഷനിൽ നിന്നാരംഭിച്ച ലഹരിവിരുദ്ധ സന്ദേശയാത്ര അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിവിരുദ്ധ മഹാറാലി പത്തനംതിട്ട ടൗൺ സ്‌ക്വയറിൽ എത്തിയപ്പോൾ നടന്ന വടംവലി മത്സരത്തിൽ കായിക മന്ത്രിയും ജനീഷ് കുമാറും പങ്കെടുത്തു. ലഹരിവിരുദ്ധ സമ്മേളനം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. മുൻ ഇന്ത്യൻ ഫുട്ബോളർ കെ.റ്റി ചാക്കോ, മുനിസിപ്പൽ കൗൺസിലർമാരായ ജാസിംകുട്ടി, സി കെ അർജുനൻ, പി കെ അനീഷ് , ഒളിമ്പിക് അസോ. സെക്രട്ടറി ആർ പ്രസന്നകുമാർ, ഗിരീഷ്, അഷറഫ് അലങ്കാർ, സലീം പി ചാക്കോ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, അഡ്വ. അടൂർ മനോജ്, റോഷൻ ജേക്കബ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
0 comments