അറിവുതരും ഡിജിറ്റൽ അങ്ങാടിപ്പെട്ടി

ആയുഷ് വകുപ്പിന്റെ സ്റ്റാളിൽ അങ്ങാടിപ്പെട്ടിയിൽ വെച്ചിരിക്കുന്ന 64 കൂട്ടം ആയുർവേദ ഉൽപ്പന്നങ്ങളുടെ ചിത്രമെടുക്കുന്നവർ
പത്തനംതിട്ട
ആയുഷ് മിഷന്റെ സ്‌റ്റാളിലെത്തിയാൽ പലതുണ്ട്. കാഴ്‌ച പരിശോധനയും വിവിധ പരിശോധനകളും സൗജന്യമായി നടത്താമെന്നത് മാത്രമല്ല, ആയുർവേദ മരുന്നുകളെ പരിചയപ്പെടുകയും ചെയ്യാം. അതും ഡിജിറ്റലായി. സ്‌റ്റാളിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ അങ്ങാടിപ്പെട്ടിയാണ് ശ്രദ്ധയാകർഷിക്കുന്നത്. കേരളത്തിൽ സുലഭമായ കുന്നിക്കുരു മുതൽ ഹിമാലയത്തിൽ ലഭിക്കുന്ന ‘ജടാമാഞ്ചി’യുൾപ്പെടെ 64 കളങ്ങളുള്ള പെട്ടിയിലുണ്ട്. ഓരോ കളത്തിലും നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ഓരോ മരുന്നിന്റെയും വിവരങ്ങളും അവയുടെ ഉപയോഗവും മനസിലാക്കാം. ഹിമാലയത്തിൽ ലഭിക്കുന്ന ഗുൽഗുലു, കേരളത്തിൽ അപൂർവമായി മാറിയ ‘കരിങ്ങാലി’, ഉത്തരേന്ത്യയിൽ കൃഷിചെയ്യുന്ന മഞ്ചട്ടി, ക്യാൻസർ പ്രതിരോധത്തിന് ഉപയോഗിക്കുന്ന അമക്കുരം തുടങ്ങി 64 ഇനം മരുന്നുകളാണ് അങ്ങാടിപ്പെട്ടിയിലുള്ളത്.
0 comments