‘കരുതലാകാം, കരുത്തോടെ’: ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട ജില്ലാപഞ്ചായത്ത് രക്ഷാകർതൃ ശാക്തീകരണത്തിനായി നടപ്പാക്കുന്ന "കരുതലാകാം, കരുത്തോടെ’ പദ്ധതിയുടെ ഉദ്ഘാടനം തിങ്കൾ രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനാകും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആൻറണി എംപി മുഖ്യ അതിഥിയാകും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ലോഗോ രൂപകൽപ്പന ചെയ്ത ഹയർ സെക്കൻഡറി വിദ്യാർഥിനി അനന്യ ബി നായർക്ക് ഉപഹാരം നൽകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില റിപ്പോർട്ട് അവതരണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികളുടെ ശിൽപ്പശാലയും നടക്കും. ഓരോ ഹൈസ്കൂളിനെയും രക്ഷാകർതൃ ശാക്തീകരണ കേന്ദ്രമെന്ന നിലയിൽ മാറ്റിയെടുക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശിൽപ്പശാലയ്ക്ക് ശേഷം ജൂൺ, ജൂലൈ മാസങ്ങളിൽ രക്ഷാകർതൃ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂളുകളിൽ ക്ലാസ് പിടിഎകൾ കൂടും.
0 comments