Deshabhimani

മുഖ്യമന്ത്രിയുടെ സന്ദർശനം

ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 24, 2025, 02:08 AM | 1 min read

പത്തനംതിട്ട

മുഖ്യമന്ത്രിയുടെ വ്യാഴാഴ്‌ചത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള ഇടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പകൽ രണ്ടിനുശേഷം പുതിയ ബസ് സ്റ്റാൻഡിലേക്ക് സ്വകാര്യബസുകൾക്ക്‌ പ്രവേശനമുണ്ടാവില്ല. രണ്ടുമുതൽ ടൗണിലെത്തുന്ന എല്ലാ സ്വകാര്യബസുകളും പഴയ സ്റ്റാൻഡിൽ ആളുകളെ ഇറക്കിയശേഷം യാത്ര തുടരണം. കെഎസ്ആർടിസി ബസുകൾക്ക് പതിവുപോലെ സർവീസ് നടത്താം. എന്നാൽ കുമ്പഴയിലെത്തുന്നവ മൈലപ്ര, ജില്ലാ പൊലീസ് ഓഫീസ് ജങ്‌ഷൻ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയശേഷം തിരിച്ച് അതേ പാതയിൽ യാത്ര തുടരണം. അടൂർ, പന്തളം, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജങ്‌ഷൻ –-ജനറൽ ആശുപത്രി വഴി പഴയ ബസ് സ്റ്റാൻഡിലെത്തി ആളെ ഇറക്കിയശേഷം സെൻട്രൽ ജങ്‌ഷനിലൂടെ സെന്റ് പീറ്റേഴ്സ് ജങ്‌ഷനിലെത്തി യാത്ര തുടരണം. റാന്നി, കോന്നി ഭാഗങ്ങളിൽ നിന്നുള്ളവ കുമ്പഴ, മൈലപ്ര പള്ളിപ്പടി, ജില്ലാ പൊലീസ് ഓഫീസ് ജങ്‌ഷൻ വഴി സെന്റ് പീറ്റേഴ്സ് ജങ്‌ഷനിലെത്തി പഴയ സ്റ്റാൻഡിൽ ആളെ ഇറക്കുകയും കെഎസ്ആർടിസി, ജില്ലാ പൊലീസ് ഓഫീസ് ജങ്‌ഷൻ വഴി തിരിച്ചുപോവുകയും ചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

Home