"എന്റെ കേരളം' മേളയ്‌ക്ക് ഇന്ന് തുടക്കം
നാടൊഴുകും പടികളും അരങ്ങേറും

പത്തനംതിട്ട പത്തനംതിട്ടയ്‌ക്ക് ഇനി ഏഴുനാൾ ഉത്സവം. നാടൊന്നാകെ പത്തനംതിട്ട നഗരസഭ ഇടത്താവളത്തിലേക്ക് ഒഴുകും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "എന്റെ കേരളം' പ്രദർശന വിപണന മേളയ്‌ക്ക് വെള്ളിയാഴ്‌ച തുടക്കമാകും. വിവിധ സാംസ്‌കാരിക പരിപാടി, സെമിനാര്‍, കരിയര്‍ ഗൈഡന്‍സ്, കാര്‍ഷിക പ്രദര്‍ശന വിപണനമേള, സ്റ്റാര്‍ട്ടപ്പ് മിഷന്‍, കാരവന്‍ ടൂറിസം ഏരിയ, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്പോര്‍ട്സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, പൊലീസ് ഡോഗ് ഷോ, കായിക- വിനോദ പരിപാടികള്‍ എന്നിവ മേളയിലുണ്ട്. 1500 ചതുരശ്രയടിയിലുള്ള പൂര്‍ണമായും ശീതികരിച്ച മിനി തിയേറ്റര്‍ ഷോയാണ് മേളയുടെ പ്രധാന ആകർഷണം. വിവിധ കാലഘട്ടത്തിലുള്ള സിനിമകള്‍ ഉള്‍പ്പെടെ സൗജന്യമായി വീക്ഷിക്കാം. ജര്‍മന്‍ ഹാങ്ങറില്‍ നിര്‍മിച്ച 71,000 ചതുരശ്രയടി പവലിയനാണ് മേളയ്ക്കുള്ളത്. വിവിധ രുചിക്കൂട്ടുകളുമായി കുടുംബശ്രീ മെഗാ ഭക്ഷ്യമേള ഒരുക്കും. 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകൾ മേളയിലുണ്ട്. വെള്ളി വൈകിട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണാ ജോർജ് മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. 22 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാ
0 comments