വോട്ടർമാരാകണം പോളിങ്‌ ഏജന്റുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2025, 09:37 PM | 2 min read

​പത്തനംതിട്ട
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊതു നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. പോളിങ്‌ ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര്‍ ആ മണ്ഡലത്തിലെ സാധാരണ താമസക്കാരും ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍മാരുമായിരിക്കണം. അവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ രേഖയും ഉണ്ടായിരിക്കണം. അഭിപ്രായ വോട്ടെടുപ്പിന്റെയോ എക്‌സിറ്റ് പോളിന്റെയോ ഫലം എല്ലാ ബൂത്തുകളിലേയും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ പ്രഖ്യാപിക്കാന്‍ പാടില്ല. ഇലക്ഷന്‍ ബൂത്തുകള്‍ പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയിൽ പോളിങ് സ്റ്റേഷനുകളില്‍ നിന്നും 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം. പോളിങ് ദിവസം പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയിൽ പോളിങ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല.
​പോളിങ് സ്റ്റേഷനില്‍ ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാന്‍ അനുവാദമില്ല.

​വോട്ടിങ്‌ മെഷീന്‍ കമീഷനിങ്
​തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിങ്‌ മെഷീന്‍ കമ്മീഷനിങ്ങ് ബുധനാഴ്‌ച മുതല്‍ അഞ്ചുവരെ നടക്കുമെന്ന് ജില്ലാ വരണാധികാരി കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഡിസംബര്‍ മൂന്ന് :
ഇലന്തൂര്‍ ബ്ലോക്ക്- സെന്റ് തോമസ് കോളജ് കോഴഞ്ചേരി, അടൂര്‍ നഗരസഭ- ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ അടൂര്‍, തിരുവല്ല നഗരസഭ- എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവല്ല. ഡിസംബര്‍ നാല്–: പന്തളം ബ്ലോക്ക്- എന്‍എസ്എസ് കോളജ് പന്തളം, റാന്നി ബ്ലോക്ക്- സെന്റ് തോമസ് കോളജ് റാന്നി, കോയിപ്രം ബ്ലോക്ക്- : സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരവിപേരൂര്‍, മല്ലപ്പള്ളി ബ്ലോക്ക്- : സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി, പറക്കോട് ബ്ലോക്ക്- : ബിഎഡ് സെന്റര്‍ അടൂര്‍, കോന്നി ബ്ലോക്ക്- : അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എലിയറയ്ക്കല്‍, പന്തളം നഗരസഭ:- എന്‍എസ്എസ് കോളജ് പന്തളം, പത്തനംതിട്ട നഗരസഭ :- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
​ഡിസംബര്‍ അഞ്ച്: പുളിക്കീഴ് ബ്ലോക്ക്–- ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാവുംഭാഗം തിരുവല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home