Deshabhimani

സിപിഐ എം ഫാസിസ്‌റ്റ്‌ വിരുദ്ധ സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 11, 2025, 03:57 AM | 1 min read

പത്തനംതിട്ട ഹിറ്റ്‌ലറെ ഫാസിസ്‌റ്റ്‌ ചെമ്പട പരാജയപ്പെടുത്തിയ മെയ്‌ ഒമ്പത്‌ സിപിഐ എം ഫാസിസത്തിനെതിരായ വിജയദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഫാസിസ്‌റ്റ്‌ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. ആർ സനൽകുമാർ, കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറി എം വി സഞ്‌ജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ സജികുമാർ, എസ്‌ ഹരിദാസ്‌, അഡ്വ. ടി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ചന്ദ്രമോഹനൻ ഫാസിസ്‌റ്റ്‌ വിരുദ്ധ കവിത അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home