പമ്പയാറിന്റെ തീരത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ പ്രോജക്ട് തയ്യാറായി: മന്ത്രി സജി ചെറിയാൻ

കോഴഞ്ചേരി പമ്പയാറിന്റെ തീരത്ത് മാന്നാർ മുതൽ ആറന്മുള വരെ പഠനം നടത്തി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ, ബോട്ട് യാത്ര തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി, ഈ മന്ത്രിസഭ കാലത്ത് അത് നടപ്പാക്കാൻ ശ്രമിക്കുമെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ 2025ലെ അഡ്വാൻസ് ഗ്രാൻഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോറ്റാത്തൂർ പള്ളിയോടത്തിന് 2025ലെ അഡ്വാൻസ് ഗ്രാൻഡ് തുകയുടെ ചെക്ക് മന്ത്രി കൈമാറി. സാംസ്കാരിക വകുപ്പിൽ നിന്ന് പള്ളിയോട സേവാ സംഘത്തിന് കഴിഞ്ഞവർഷം നൽകിയ തുക ഈ വർഷം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷനായി. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ്, ട്രഷറർ രമേഷ് മാലിന്മേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ സന്തോഷ്, ടി കെ രവീന്ദ്രൻ നായർ, സുരേഷ് കുമാർ പുതുക്കുളങ്ങര, പാർത്ഥസാരഥി പിള്ള, മുരളി ജി പിള്ള, അജി ആര്‍ നായർ, രഘുനാഥ് കോയിപ്പുറം, വിജയകുമാർ ചുങ്കത്തിൽ, ഡോ. സുരേഷ്, എം കെ ശശികുമാർ, ബി കൃഷ്ണകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പള്ളിയോട വിസ്മയദർശനം എന്ന ഡോക്യുമെന്ററി പ്രകാശനവും നടന്നു.
0 comments