Deshabhimani

പുനരാരംഭിക്കുന്നത് 
പരിഗണിക്കും: ഗതാഗത മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 23, 2025, 02:53 AM | 2 min read


തിരുവനന്തപുരം കരിമാൻതോട് സ്റ്റേ ബസ് സർവീസ് തണ്ണിത്തോട് പഞ്ചായത്ത്‌ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കോന്നി കെഎസ്ആർടി ബസ് സ്റ്റേഷൻ നിർമാണ പൂർത്തീകരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:രാരംഭിക്കുന്നത് സംബന്ധിച്ചും നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി കോന്നി ബസ് സ്റ്റേഷൻ നിർമാണം അതിവേ​ഗം പുരോഗമിക്കുകയാണ്. കെട്ടിട നിർമാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഓവുചാല്‍, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നിവയ്ക്കായി എംഎൽഎ ഫണ്ടിൽ നിന്നും 4.54 കോടി രൂപയും കെട്ടിട നിർമാണത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലി, യാർഡ് കോൺക്രീറ്റ് എന്നിവയ്ക്കായി കെഎസ്ആർടിസി പ്ലാൻ ഫണ്ടിൽ നിന്നും 1.95 കോടി രൂപയും ഉപയോഗിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. 90 ശതമാനം പണിയും കഴിഞ്ഞു. അമിനിറ്റി സെന്റർ നിർമാണം പുരോഗമിക്കുന്നു. കോന്നി, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കരിമാൻതോട്, തണ്ണിത്തോട് ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ 2019-ൽ കോവിഡ് മഹാമാരിയെ തുടർന്നും റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നും നിർത്തിയിരുന്നു. നിലവിൽ കോന്നി യൂണിറ്റിൽ നിന്നും കൊക്കാത്തോട് ഭാഗത്തേക്ക് അഞ്ച് ട്രിപ്പ് സർവീസ് നടത്തുന്നുണ്ട്. എല്ലാ ട്രിപ്പിലും മതിയായ വരുമാനം ലഭ്യമാകുന്നില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മലയോര മേഖലയാതിനാൽ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ പ്രസ്തുത സർവീസുകൾ കൃത്യമായി നടക്കുന്നു. കോന്നി യൂണിറ്റിൽ നിന്നും പാടം മേഖലയിലേക്ക് സർവീസ് നടത്തിയിരുന്നുവെങ്കിലും വരുമാനക്കുറവ് കാരണം പ്രസ്തുത സർവീസ് നിന്നുപോവുകയായിരുന്നു. എന്നാൽ കോന്നിയിൽ നിന്നും മാങ്കോട് വഴിയും പത്തനാപുരത്ത് നിന്നും പാടം, പൂമരുതിക്കുഴിയിലേക്കും ധാരാളം സർവീസ് നടത്തുന്നുണ്ട്. കരിമാൻതോട് –- തൃശൂർ സർവീസ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച്‌ 2023 മാർച്ചിൽ പുന:രാരംഭിച്ചിരുന്നു. എന്നാൽ ജീവനക്കാർക്ക് രാത്രി കരിമാൻതോട് സ്റ്റേ ചെയ്യാനുള്ള സൗകര്യം പഞ്ചായത്ത്‌ ലഭ്യമാക്കാതിരുന്നതിനാലാണ് സർവീസ് നിലച്ചത്. കോന്നിയിൽ നിന്നും നിലവിൽ തൃശൂരിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കരിമാൻതോട് നിന്നും ആരംഭിക്കാനും പൂമരുതിക്കുഴി, പോത്തുപാറ, തലച്ചിറ മേഖലയിലേക്ക് സർവീസ് ആരംഭിക്കാനും അടൂർ, പത്തനംതിട്ട, പത്തനാപുരം ഡിപ്പോകളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തണമെന്നുമുള്ള അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ആവശ്യം പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home