323 കോടിയുടെ റോഡുവികസനം

പത്തനംതിട്ട പത്തനംതിട്ട അടിമുറി മാറുകയാണ്. അന്തർദേശീയ നിലവാരത്തിലുള്ള റോഡുകൾ മാത്രമാണ് ഇന്ന് ജില്ലയിൽ കാണാനുള്ളത്. ബാക്കിയായ റോഡുകളുടെ നവീകരണം പുരോഗമിക്കുകയാണ്. പൊതുമരാമത്ത് പത്തനംതിട്ട നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ള റോഡുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 140 കി. മീ. റോഡ് നിർമാണം പൂർത്തിയായി. നിലവിൽ പുരോഗമിക്കുന്നതും പൂർത്തിയായതുമുൾപ്പെടെ 323 കോടിയുടെ റോഡ് നിർമാണമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജില്ലയിൽ നടപ്പാക്കിയത്. ജില്ലയിൽ എംഎൽഎ ഫണ്ടിൽനിന്നോ കിഫ്‌ബി മുഖേനെയോ നടപ്പാക്കുന്ന വികസനം ഉൾപ്പെടാതെയാണ് ഇത്രയും തുക ചെലവഴിച്ചത്. 141.9033 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ഓസ്റ്റിൻ റോഡ്, കുമ്പനാട് –- പുറമറ്റം പുതുശ്ശേരി റോഡ്, സ്വാമി പാലം –-- മേപ്രാൽ കോമൻ ചിറ അംബേദ്ക്കർ കോളനി റോഡ്, കല്ലേലി –- ഊട്ടുപാറ റോഡ്, തണ്ണിത്തോട് മൂഴി, കരിമാൻതോട് റോഡ്, കാഞ്ഞിരപ്പാറ കിഴക്കുപുറം –- - വെട്ടൂർ റോഡ്, മുറിഞ്ഞകൽ –- അതിരുങ്കൽ റോഡ്, ചന്ദനപ്പള്ളി - –- കോന്നി, ചിറ്റാർ –- പുലയൻ പാറ, പയ്യനാമൺ –-- കുപ്പക്കര, കൈപ്പട്ടൂർ –- - വള്ളിക്കോട് റോഡ്, പൂങ്കാവ് -–- പത്തനംതിട്ട, മെഴുവേലി –- കുറിയാനിപ്പള്ളി, കാരിത്തോട്ട –- എലിമുക്ക്, കോട്ട-മാമുക്ക്, കാരയ്ക്കാട് -–- കോഴിപ്പാലം, ഓമല്ലൂർ -–- കൊടുന്തറ, വെട്ടിപ്രം -–- മൈലപ്ര, കുഴിക്കാല -–- കാഞ്ഞിരവേലി, കുമ്പഴ - –- പ്ലാവേലി, അടൂർ -–- മണ്ണടി, മാമൂട് –-- ചന്ദനപ്പള്ളി, റാന്നി –- ഔട്ടർ റിങ് റോഡ്, ഇട്ടിയപ്പാറ -–- കിഴങ്ങൂർ മുഴി, റാന്നി -–- വടശ്ശേരിക്കര, എരുമേലി - –- മുക്കട – ഇടമൺ - അത്തിക്കയം -പൂവത്തുമൂട് റോഡ്, കുമ്പളാംപൊയ്ക -–- ഉതിമൂട് - –- പേരൂച്ചാൽ എന്നീ റോഡുകളിലായി 141 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകളുടെ നവീകരണം, സംരക്ഷണഭിത്തി നിർമാണം, കലുങ്കുകളുടെ നിർമാണം, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ ആവശ്യാനുസരണം ഉൾപ്പെടുത്തിയാണ് റോഡൊരുക്കിയത്. നിലവിൽ 181.52 കോടിരൂപയുടെ നിർമാണമാണ് നടക്കുന്നത്. സംസ്ഥാന ബജറ്റിൽ തുകയനുവദിച്ച റോഡുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 127.096 കിലോമീറ്റർ റോഡാണ് ഇത്തരത്തിൽ നിർമിക്കുക. നെല്ലിമുകൾ തെങ്ങമം, ഇ വി റോഡ്, മങ്ങാട് -–- ചായലോട് റോഡ്, വെണ്ണിക്കുളം –- തെള്ളിയൂർ, നടുക്കുന്നം –- അട്ടക്കുളം -വരവോളി നടുക്കുന്നം –- കാവനാൽ കടവ് റോഡ്, പുതമൺ കുട്ടത്തോട്, പാലച്ചുവട് –- - നരിക്കുഴി, അത്തിക്കയം –-- കക്കുടുമൺ, പ്ലാപ്പള്ളി –- തുലാപ്പള്ളി, മുക്കംപെട്ടി –-- പമ്പാവാലി, കടയാർ –-- പുത്തൻ ശബരിമല, ചിറ്റാർ –- - വയ്യാറ്റുപുഴ - പുലയൻപാറ കൊടുമുടി റോഡ്, മണക്കയം –- - ചിറ്റാർ റോഡ്, ഇട്ടിയപ്പാറ –- ഒഴുവൻപാറ റോഡ്, പെരുനാട് -കണ്ണനുമൺ പുതുക്കട റോഡ്, അളിയൻമുക്ക് -–- കൊച്ചുകോയിക്കൽ റോഡ്, കാഞ്ഞിരത്തുംമൂട് - –- ചാത്തങ്കരി റോഡ്, കടപ്ര -–- വീയപുരം റോഡ്, മലയാലപ്പുഴ –- റോഡ്, കോന്നി മെഡിക്കൽകോളേജ് റോഡ്, ഇരക്കുഴി പ്രമാടം –- ടെംബിൾ റോഡ്, മാന്തുക –- കോട്ട റോഡ്, പുത്തൻകാവ് –- കിടങ്ങന്നൂർ റോഡ്, സെന്റ് തോമസ് കോളേജ് റോഡ്, പരിയാരം –-- വെട്ടിപ്രം റോഡ്, അഴൂർ –-- കാതോലിക്കേറ്റ് കോളേജ് റോഡ് എന്നിവിടങ്ങളിൽ ബിഎം –- ബി സി നിലവാരത്തിലുള്ള പ്രവൃത്തി പൂർത്തീകരണത്തിലാണ്.
0 comments