ഒരുക്കം അവസാനഘട്ടത്തിൽ

പത്തനംതിട്ട രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "എന്റെ കേരളം' പ്രദർശന വിപണന മേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകൾ മേളയിലുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തൽ, കാർഷിക പ്രദർശന വിപണനമേള, സാംസ്‌കാരിക- കലാ പരിപാടി, സെമിനാർ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവ നടത്തും. 45,000 ചതുരശ്രയടിയാണ് സ്റ്റാളുകൾക്കുള്ളത്. ഓരോ സ്റ്റാളും 65 ചതുരശ്രയടി വീതമുണ്ട്. രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ് പ്രധാന ആകർഷണം. വെള്ളി വൈകിട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രദർശന വിപണന കലാമേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും
0 comments