Deshabhimani

അണക്കെട്ടും കാണാം സെൽഫിയുമെടുക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2025, 02:00 AM | 1 min read

പാലക്കാട്‌

നാല് മുതൽ 10 വരെ സ്റ്റേഡിയം ബസ്‌ സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ നൂതന ആശയങ്ങൾ അടങ്ങിയ സ്റ്റാളുമായി ജലസേചന വകുപ്പ്. ജലസേചന വകുപ്പിന്റെ പദ്ധതികളും ജലസംരക്ഷണ പ്രവർത്തനങ്ങളും ആധുനിക സാങ്കേതിക വിദ്യകളുമാണ്‌ സ്റ്റാളിൽ അവതരിപ്പിക്കുക. വിർച്വൽ റിയാലിറ്റി (വിആർ) അവതരണം, വീഡിയോ വാൾ, മലമ്പുഴ ഡാം പശ്ചാത്തലമായുള്ള സെൽഫി പോയിന്റ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. വി ആർ അവതരണത്തിലൂടെ ജലസേചന വകുപ്പിന്റെ ഡാമുകൾ, കനാലുകൾ, ജലസംഭരണികൾ എന്നിവയുടെ പ്രവർത്തനവും ജലസംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദർശകർക്ക് അനുഭവിക്കാൻ സാധിക്കും. കൂടാതെ സന്ദർശകർക്ക് വീടുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. വിവിധ ജലസേചന പദ്ധതികളെ കുറിച്ചുള്ള അഞ്ച് വർക്കിങ് മോഡലുകൾ, സന്ദർശകർക്ക് സംശയനിവാരണത്തിനായി ഹെൽപ്പ് ഡെസ്‌ക് എന്നിവയുമുണ്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Home