Deshabhimani

ലോക പൊലീസ് കായികമേള

ട്രാക്കിൽ കുതിക്കാൻ 
പാലക്കാടിന്റെ ജിഷ്‌ണു

ജിഷ്ണു പ്രസാദ്
avatar
സ്വന്തം ലേഖകൻ

Published on Jun 18, 2025, 12:06 PM | 1 min read

പാലക്കാട്

ലോക പൊലീസ് അത്‍ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കാൻ പാലക്കാടിന്റെ കായികതാരം ജിഷ്ണു പ്രസാദ് അമേരിക്കയിലേക്ക്. അലബാമയിലെ ബർമിങ്ഹാമിൽ നടക്കുന്ന മത്സരത്തിൽ 200 മീറ്റർ ഓട്ടത്തിലും 4x100 മീറ്റർ റിലേയിലുമാണ് മത്സരിക്കുന്നത്. 2021ൽ ബിഎസ്എഫിൽ നിയമനം ലഭിച്ച ജിഷ്ണു പ്രസാദ് അഞ്ചുവർഷമായി മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്‌ ജോലി ചെയ്യുന്നത്‌. 22 മുതൽ ബിഎസ്എഫ് ക്യാമ്പിലെ പരിശീലകൻ വിരമിച്ചതിനാൽ പാലക്കാട് ടീം ഷുവർ അത്‌ലറ്റിക് ക്ലബ്ബിലാണ് പരിശീലനം. മാസത്തിൽ അഞ്ചുദിവസമെങ്കിലും ലീവിൽ എത്തി പരിശീലനം നടത്തി മടങ്ങുകയാണ് പതിവ്. കെ സുരേന്ദ്രനാണ് പരിശീലകൻ. മണ്ണാർക്കാട് തേനാരി പയ്യുണ്ട വീട്ടിൽ കൃഷ്ണകുമാർ–--മാലതി ദമ്പതികളുടെ മകനാണ്. കഴിഞ്ഞവർഷം ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ 200 മീറ്ററിൽ 21.09 സെക്കൻഡിൽ റെക്കോഡ് ഇട്ടിരുന്നു. 31 വർഷം പഴക്കമുള്ള റെക്കോഡാണ്‌ മറികടന്നത്. 4x100 മീറ്റർ റിലേയിൽ റെക്കോഡിട്ട ടീമിലും ജിഷ്ണു ഉണ്ടായിരുന്നു. ഈ നേട്ടങ്ങളാണ് ലോക പൊലീസ് മീറ്റിലേക്ക്‌ അർഹനാക്കിയത്. ബിഎസ്എഫിന്റെ ലോങ്ജമ്പ് താരം അനുപമയാണ് ഭാര്യ. സഹോദരൻ: ജിതിൻ (ഇന്ത്യൻ ആർമി). 27ന് ഡൽഹിയിൽനിന്നാണ് ടീം അമേരിക്കയിലേക്ക് പുറപ്പെടുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home