Deshabhimani

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെഎൻടിഇഒ

Win the national strike: KNTEO

കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളന കൗൺസിൽ 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 30, 2025, 02:00 AM | 1 min read

പാലക്കാട്‌

മൂന്നാം മോദി സർക്കാരിന്റെ തൊഴിലാളി –- കർഷക വിരുദ്ധനയങ്ങൾക്കെതിരെ മെയ് 20ന്‌ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള നോൺ ടീച്ചിങ് എംപ്ലോയീസ്‌ ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ജീവനക്കാരോട്‌ അഭ്യർഥിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റ് അനൂകൂല നയങ്ങളാണ്‌ നടപ്പാക്കുന്നത്‌. യുഎപിഎ, പിഎംഎൽഎ തുടങ്ങിയ നിയമനിർമാണങ്ങളിലൂടെ തൊഴിലാളി യൂണിയനുകളുടെ അവകാശം കവരുകയാണ്‌. ഇതിന്റെ ഫലമായി തൊഴിലിടങ്ങളിൽ തൊഴിലുടമകളും മാനേജ്മെന്റും യൂണിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. പുതിയ തൊഴിൽ നിയമങ്ങളെ ചെറുക്കാൻ മതം, ജാതി, സമൂഹം, വംശം, ഭാഷ എന്നിവക്കതീതമായ പോരാട്ടം ആവശ്യമാണ്‌. കർഷകസമരത്തിന്റെ ഭാഗമായി റദ്ദാക്കിയ കാർഷിക നിയമങ്ങളിലെ വ്യവസ്ഥകൾ തിരികെ കൊണ്ടുവരാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന സംസ്ഥാന കൗൺസിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഗിരിധരൻ അധ്യക്ഷനായി. സെക്രട്ടറി സി ഉബൈദ്‌ രക്തസാക്ഷി പ്രമേയവും വൈസ്‌ പ്രസിഡന്റ്‌ സി കെ വിനോദ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ എം ജുനൈദ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി കെ ജയകുമാർ കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക്‌ ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. സെക്രട്ടറി പി എച്ച്‌ പ്രേംനവാസ്‌ സ്വാഗതവും പാലക്കാട്‌ ജില്ലാ സെക്രട്ടറി ബി ശബരീദാസ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home