പാതകളിൽ പാറപോലുറച്ച പിന്തുണ

നമ്മൾതന്നെ

We ourselves
avatar
പ്രത്യേക ലേഖകൻ

Published on Dec 03, 2025, 12:01 AM | 1 min read

പാലക്കാട്‌

തദ്ദേശ തെരഞ്ഞെടുപ്പിന്‌ എട്ടുദിനം മാത്രംശേഷിക്കേ പ്രചാരണത്തിൽ പൂർണമേൽക്കൈ നേടി എൽഡിഎഫ്‌. സ്ഥാനാർഥികൾ ഇതിനകം മൂന്നും നാലും ഘട്ടമായി പര്യടനം പൂർത്തിയാക്കി. ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ സ്ഥാനാർഥികളുടെ സ്വീകരണങ്ങളിൽ വലിയ ജനപങ്കാളിത്തമാണ്‌. പഞ്ചായത്ത്‌, നഗരസഭ റാലികൾ തുടങ്ങി. പ്രാദേശികമായി തയ്യാറാക്കിയ പ്രകടനപത്രികകൾ അവതരിപ്പിച്ചാണ്‌ എൽഡിഎഫ്‌ ജനങ്ങളെ സമീപിക്കുന്നത്‌. കഴിഞ്ഞതവണ നൽകിയ വാഗ്‌ദാനം പൂർണമായും നടപ്പാക്കിയത്‌ ആത്മവിശ്വാസമേറ്റുന്നു. ഓരോ പഞ്ചായത്തിലും നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതികൾ, മുൻഗണന, ജനകീയ ആവശ്യങ്ങൾ എന്നിവ പ്രകടന പത്രികകളിൽ ഇടംനേടി. ഓരോ കേന്ദ്രങ്ങളിലും പ്രത്യേകം പെട്ടികൾ സ്ഥാപിച്ച്‌ അതിൽ വരുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി. കുടുംബയോഗങ്ങളിൽ ഉയരുന്ന ആവശ്യങ്ങളും പ്രകടനപത്രികയിൽ ചേർത്തു. യുഡിഎഫ്‌ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ലൈഫ്‌ പദ്ധതി അട്ടിമറിച്ചതുൾപ്പെടെയുള്ള ജനവിരുദ്ധ നടപടികളും ചർച്ചയാകുന്നു. അതേസമയം, പ്രതിസന്ധികളിൽ വിളറുകയാണ്‌ യുഡിഎഫ്‌. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്‌ ഇ‍ൗ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിട്ടുണ്ട്‌. മത രാഷ്ട്രവാദികളുമായി കൂട്ടുകൂടുന്നതിൽ കോൺഗ്രസിലെയും ലീഗിലെയും ഒരു വിഭാഗത്തിന്‌ കടുത്ത അമർഷമുണ്ട്‌. ഇതിൽ പ്രതിഷേധിച്ച്‌ പല വാർഡുകളിലും കോൺഗ്രസ്‌– ലീഗ്‌ നേതാക്കൾ വിമതരായി മത്സരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home