Deshabhimani

വിഴിഞ്ഞം വളർച്ചയുടെ തെളിവ്‌: മുഖ്യമന്ത്രി

Vizhinjam is proof of growth: Chief Minister

എൽഡിഎഫ് ജില്ലാ റാലി പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 06, 2025, 02:00 AM | 1 min read

പാലക്കാട്‌

സംസ്ഥാനത്തിന്റെ വളർച്ചയുടെ പ്രധാന തെളിവാണ്‌ വിഴിഞ്ഞം തുറമുഖമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനിയിൽ നടത്തിയ എൽഡിഎഫ്‌ റാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 18,000 കോടി രൂപ ചെലവിട്ടാണ്‌ തുറമുഖം യാഥാർഥ്യമാക്കുന്നത്‌. ആദ്യഘട്ടമാണ്‌ ഇപ്പോൾ പൂർത്തിയാക്കിയത്‌. ഇതിന് 8,686 കോടി രൂപയാണ്‌ ചെലവ്‌. ഇതിൽ 5,370.86 കോടിയാണ്‌ സംസ്ഥാന സർക്കാർ ചെലവഴിച്ചത്‌. അദാനി കമ്പനി ചെലവഴിച്ചത്‌ 2,497 കോടിയും കേന്ദ്ര ഗവൺമെന്റ്‌ വിജിഎഫ്‌ ഗ്രാന്റ്‌ 818 കോടി കടമായിട്ടാണ്‌ അനുവദിച്ചത്‌. ഇതിനായി 2034 മുതൽ അന്നത്തെ മൂല്യമായ 12,000 കോടി രൂപ തിരിച്ചടയ്‌ക്കണം. സംസ്ഥാന സർക്കാരിനുള്ള വരുമാനം ജിഎസ്‌ടി മുഖേന മാത്രമാണ്‌. അതാണ്‌ ഈ കരാറിന്റെ പ്രത്യേകത. 2034നുശേഷം തുറമുഖം വഴിയുള്ള ചരക്കുനീക്കത്തിൽ അദാനി കമ്പനിക്ക്‌ ലഭിക്കുന്ന വാർഷിക വരുമാനത്തിന്റെ ഒരുവിഹിതം സംസ്ഥാനത്തിന്‌ ലഭിക്കും. ഇതാണ്‌ യുഡിഎഫ് നേരത്തേയുണ്ടാക്കിയ കരാർ. നാടിന്റെ വികസനത്തിന്‌ തടസ്സം നിൽക്കരുത്‌ എന്നതുകൊണ്ടാണ്‌ സംസ്ഥാന സർക്കാർ ആ കരാർ അനുസരിച്ച്‌ കാര്യങ്ങൾ നടപ്പാക്കിയത്‌. ഒരു വിഹിതം എന്നുപറഞ്ഞാൽ ആദ്യത്തെ വർഷം ഒരുശതമാനമാണ്‌ സംസ്ഥാന സർക്കാരിന്‌ ലഭിക്കുക. തുടർന്നുള്ള ഓരോ വർഷവും ഓരോ ശതമാനം ലഭിക്കും. പരമാവധി 40 ശതമാനംവരെ എത്തും. 2015ലെ കരാർ അനുസരിച്ച്‌ ഈ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകേണ്ടത്‌ 2045ലാണ്‌. എൽഡിഎഫ്‌ സർക്കാർ വന്നതോടെ ഒരു സപ്ലിമെന്ററി കരാർവച്ചു. അതുപ്രകാരം 2028ൽ തന്നെ എല്ലാ നിർമാണങ്ങളും പൂർത്തിയാക്കണം. 17 വർഷം നേരത്തേ പൂർത്തിയാക്കാനും വരുമാനം ഉണ്ടാക്കാനും എൽഡിഎഫ്‌ സർക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home