വില തുച്ഛം ഗുണം മെച്ചം

പാലക്കാട്
കുട്ടികളുടെ സ്‌കൂൾ തുറക്കാറായി. കുടയും ബാഗും ബുക്കും പേനയുമെല്ലാം വാങ്ങി കീശ കാലിയാകുമെന്ന പേടി വേണ്ട. നേരെ എന്റെ കേരളം പ്രദർശനമേളയിലേക്ക് വന്നോളൂ... നല്ല വിലക്കുറവിൽ കുട്ടികൾക്ക് ആവശ്യമായതെല്ലാം ഇവിടെയുണ്ട്. കൺസ്യൂമർഫെഡിന്റെ സ്റ്റാളുകളിലാണ് വിദ്യാർഥികൾക്കായി വൻ വിലക്കുറവിൽ സാധനങ്ങളുള്ളത്. ഇതോടൊപ്പം വീട്ടിലെ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആവശ്യമായ സ്റ്റേഷനറി ഉൽപ്പന്നങ്ങളും വിവിധ ആരോഗ്യ സപ്ലിമെന്റുകളും ലഭ്യമാണ്. നോട്ട് ബുക്കുകൾക്ക് ൫൦ ശതമാനം വില കുറവാണ്. കുട, ബാഗ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ എന്നിവയ്‌ക്ക് ൨൦ ശതമാനവും. ത്രിവേണി ഭക്ഷ്യ ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ, കറിമസാലകൾ, അരിപ്പൊടി, പുട്ടുപൊടി എന്നിവയുമുണ്ട്.
0 comments