Deshabhimani

പട്ടികജാതി–പട്ടികവര്‍ഗ മേഖലാ സംഗമം

1,200 പേർ എത്തും

Scheduled Caste-Scheduled Tribe Regional Meeting

സംസ്ഥാന പട്ടികജാതി–- പട്ടികവര്‍ഗ മേഖലാ സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 26, 2025, 03:00 PM | 1 min read

പാലക്കാട്‌

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി–-പട്ടികവർഗ മേഖലാ സംഗമം മെയ് 18ന് നടക്കും. ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മലമ്പുഴ ട്രൈപെന്റ ഹോട്ടലിലാണ്‌ സംഗമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പട്ടികജാതി–- പട്ടികവർഗ വിഭാഗക്കാരായ 1200 പേർ പങ്കെടുക്കും. കർഷകർ, കായികതാരങ്ങൾ, ആരോഗ്യ (വൈദ്യം) പ്രവർത്തകർ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ, വിവിധ സ്‌കോളർഷിപ്പ്‌ ലഭിച്ച്‌ ഉന്നതപദവിയിൽ എത്തിയവർ, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിജയികൾ, കലാരംഗത്തെ പ്രമുഖർ, വിവിധ ഗോത്രവിഭാഗങ്ങളിലുള്ളവർ, ഊരുമൂപ്പൻമാർ, ഊരുമൂപ്പത്തിമാർ, പാലക്കാട് മെഡിക്കൽ കോളേജ്, ഐഐടി, ഐഐഎം, എൻഐടി എന്നിവിടങ്ങളിലെ വിദ്യാർഥികൾ, റിസർച്ച് സ്കോളർമാർ, ദേശീയ–- സംസ്ഥാന പുരസ്കാര ജേതാക്കൾ, വിങ്സ് പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കാളികളാകും.


രജിസ്‌ട്രേഷൻ 
രാവിലെ 9ന്‌

സംസ്ഥാന പട്ടികജാതി–-പട്ടികവർഗ മേഖലാ സംഗമത്തിന്റെ രജിസ്‌ട്രേഷൻ മെയ് 18ന് രാവിലെ ഒമ്പതിന്‌ നടക്കും. 9.30ന് സംഗമം തുടങ്ങും. വികസന–-ക്ഷേമ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനം ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home