മഴ തുടങ്ങിയശേഷം ‘മുന്നൊരുക്കവുമായി’ സർക്കാർ

പാലക്കാട്
ജില്ലയിൽ മഴ ശക്തമായശേഷം മഴക്കാല മുന്നൊരുക്കം തുടങ്ങി അധികൃതർ. ചൊവ്വാഴ്‌ചയാണ് കാലവർഷവുമായി ബന്ധപ്പെട്ട യോഗം ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്നത്. പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജില്ല തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ യോഗത്തിൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചു. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ 627 മരങ്ങള്‍ മുറിച്ചുമാറ്റി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ ക്യാമ്പിലേക്ക് മാറ്റാൻ തയ്യാറെടുപ്പുകള്‍ നടത്തും. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മണ്ണാര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം, തെങ്കര, പാലക്കാട് നഗരസഭാ പരിധിയിലെ അകത്തേത്തറ, പുതുപ്പരിയാരം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്താനും യോഗം തീരുമാനിച്ചു. കലക്ടര്‍ കെ സുധീര്‍, എഡിഎം കെ സുനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.








0 comments