Deshabhimani

ദേശീയ പണിമുടക്ക്: ജില്ല സ്തംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2025, 12:58 AM | 2 min read

പാലക്കാട്‌

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി – -ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ബുധനാഴ്‌ച നടത്തുന്ന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കാൻ ജില്ല സജ്ജമായി. പണിമുടക്ക്‌ പ്രചാരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ്‌ ജില്ലയിൽ നടന്നത്‌. 15 ഡിവിഷൻ കൺവൻഷനുകളും 96 പഞ്ചായത്ത്‌ കോ–-ഓർഡിനേഷൻ കൺവൻഷനുകളും പൂർത്തിയായി. 164 സംസ്ഥാന–-ജില്ലാ യൂണിയനുകളുടെ ജനറൽ ബോഡികളും കമ്മിറ്റികളും വിളിച്ചുചേർത്തു. ജില്ലാ കൺവൻഷനും മികച്ച നിലയിൽ നടന്നു. 96 പഞ്ചായത്തുകളിൽ കാൽനട പ്രചാരണ ജാഥ നടത്തി. ഞായറോടെ ജാഥകൾ പര്യടനം പൂർത്തിയാക്കി. മേഖലാ സംസ്ഥാന ജാഥ ജില്ലയിൽ പര്യടനം നടത്തി. 26ന്‌ കൂറ്റനാട്ട്‌ ഉദ്‌ഘാടനം ചെയ്‌ത മേഖലാ ജാഥ 27ന്‌ ഒറ്റപ്പാലം, കോങ്ങാട്‌, പാലക്കാട്‌, പുതുശേരി, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൻജനപങ്കാളത്തമായിരുന്നു ജാഥാ സ്വീകരണങ്ങളിൽ. 15 ഡിവിഷനുകളിലായി 105 വിളംബര ജാഥകൾ നടത്തി. കടകമ്പോളങ്ങൾ കയറിയിറങ്ങി പണിമുടക്ക്‌ വിജയിപ്പിക്കാനുള്ള പ്രചാരണം നടക്കുകയാണ്‌. വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിലും 20, 21 തീയതികളിൽ പണിമുടക്ക്‌ നോട്ടീസ്‌ നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. 96 സമര കേന്ദ്രങ്ങളാണ്‌ പണിമുടക്ക്‌ ദിനത്തിൽ ജില്ലയിൽ ഉണ്ടാകുക. ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, സ്‌കീം വർക്കേഴ്‌സിനെ തൊഴിലാളികളായി അംഗീകരിക്കുക, അവർക്ക്‌ ഒരു മാസം 26,000 രൂപ ശമ്പളം നൽകുക, സ്‌കീം വർക്കേഴ്‌സിന്‌ ഗ്രാറ്റിവിറ്റി അഞ്ചുലക്ഷമാക്കുക, ഇഎസ്‌ഐ, ഇപിഎഫ്‌ സംവിധാനം ഏർപ്പെടുത്തുക, പെൻഷൻ മാസം ഒമ്പതിനായിരം അനുവദിക്കുക, തൊഴിൽമേഖലകളിലെ കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ 17 മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.


പെട്രോളിയം 
തൊഴിലാളികളും 
അണിചേരും

പാലക്കാട്‌

പെട്രോളിയം, പാചകഗ്യാസ് മേഖലയിലെ തൊഴിലാളികളും ട്രക്ക്, ടാങ്കർ മേഖലയിലെ തൊഴിലാളികളും ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി പെട്രോളിയം, പാചകവാതക മേഖലയിലെയും ട്രക്ക്, ടാങ്കർ മേഖലയിലെ തൊഴിലാളികൾ റാലി നടത്തി. പെട്രോളിയം വർക്കേഴ്‌സ്‌ ഫെഡറേഷൻ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. എം ബിനുകുമാർ, എം അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home