മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം

പാലക്കാട്
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ജില്ലയിലെ പൊതുനിരീക്ഷകന്‍ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ സുതാര്യവും നീതിയുക്തവുമായ പ്രവർത്തനങ്ങൾക്ക് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് പൊതുനിരീക്ഷകന്‍ പറഞ്ഞു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ വിശദീകരിച്ചു. കലക്ടർ എം എസ് മാധവിക്കുട്ടി, എഡിഎം കെ സുനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗോപിനാഥന്‍, ഡിഎഫ്ഒ രവികുമാര്‍ മീണ എന്നിവർ പങ്കെടുത്തു.







0 comments