സുരക്ഷിതം ജീവിതയാത്ര

പാലക്കാട്
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതിയെ സ്വാഗതംചെയ്ത് ജില്ലയിലെ കെഎസ്‌ആർടിസി ജീവനക്കാർ. ഡ്യൂട്ടിക്കിടയിലോ അല്ലാതെയോ ഉണ്ടാകുന്ന അപകട മരണത്തിനാണ് ഒരു കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിലായി 326 ഡ്രൈവർമാരും 352 കണ്ടക്ടർമാരും 75 മിനിസ്റ്റീരിയൽ, ലൈൻ ഉദ്യോഗസ്ഥരും 129 മെക്കാനിക്കൽ ജീവനക്കാരും പരിരക്ഷയിൽ വരും. അപകടത്തിൽ വലിയ പരിക്കുകളുണ്ടെങ്കിൽ 80 ലക്ഷം രൂപ ലഭിക്കും. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതവും ലഭിക്കും. പ്ലാസ്റ്റിക് സർജറി, പൊള്ളൽ ചികിത്സ, എയർ ആംബുലൻസ് സൗകര്യം തുടങ്ങി നിരവധി സഹായങ്ങൾ വേറെയുമുണ്ട്. എസ്‌ബിഐയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ പ്രീമിയം തുക അടയ്‌ക്കേണ്ടതില്ല. ജൂണിൽ പ്രാബല്യത്തിൽ വരും.കേന്ദ്ര സർക്കാർ സാമ്പത്തികം ഞെരുക്കുമ്പോഴും കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം സംസ്ഥാനസർക്കാർ കൃത്യമായി ജീവനക്കാർക്ക് നൽകി.
0 comments