കെഎൻടിഇഒ സംസ്ഥാന സമ്മേളനം തുടങ്ങി

കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Apr 29, 2025, 02:00 AM | 1 min read
പാലക്കാട്
കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൻടിഇഒ) സംസ്ഥാന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ് കെ ഗിരിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ എം ജുനൈദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഓൺലൈനിലൂടെ ആശംസ അറിയിച്ചു. കെ ഡി പ്രസേനൻ എംഎൽഎ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ്കുമാർ, കെഎൻടിഇഒ മുൻ ജനറൽ സെക്രട്ടറി എം സത്യാനന്ദൻ എന്നിവർ സംസാരിച്ചു. സി പി പ്രമോദ് സ്വാഗതവും കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി ബെനിസൺ ചാലഞ്ചർ നന്ദിയും പറഞ്ഞു. സുഹൃദ് സമ്മേളനം കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനംചെയ്തു. കെഎൻടിഇഒ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സുനിൽ പി നായർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം എം നൗഷാദലി, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി വി കെ ബ്രിജേഷ്, യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ഡെന്നി ഡേവിഡ്, കേരള പിഎസ്സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി എന്നിവർ സംസാരിച്ചു. കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി വൈ ഓസ്ബോൺ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവൻ ഉദിനൂർ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി എൻ പ്രേമരാജൻ അധ്യക്ഷനായി. നിതിൻ കണിച്ചേരി, ഡോ. പി സരിൻ എന്നിവർ സംസാരിച്ചു. പി പി ഷർമിള സ്വാഗതവും സജി തോമസ് നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാന കൗൺസിൽ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
0 comments