കുട്ടികൾ സ്‌കൂൾ വിട്ടു
മെന്റർ അധ്യാപകരെ തിരിച്ചെടുക്കില്ലെന്ന് സർക്കാർ

പാലക്കാട്
ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന മെന്റർ അധ്യാപകരെ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് യുഡിഎഫ് സർക്കാർ. മന്ത്രിമാരായ എൻ ഷംസുദീൻ, കെ എ തുളസി എന്നിവരുമായി മെന്റർ അധ്യാപകർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വീണ്ടും അഭിമുഖം നടത്തുമ്പോൾ യോഗ്യതയുണ്ടെങ്കിൽ പരിഗണിക്കാമെന്നുമായിരുന്നു മന്ത്രിമാരുടെ മറുപടി. ഒന്നാം പിണറായി സർക്കാർ 2017ൽ നിയമിച്ച മെന്റർ അധ്യാപകരാണ് 20-26 വരെ തുടർന്നത്. ഇവരുടെ കരാർ വർഷംതോറും പുതുക്കിയിരുന്നു. എന്നാൽ ഇത്തവണ കരാർ പുതുക്കുന്നതിനുപകരം ജോലിക്ക് വരേണ്ടതില്ലെന്ന ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലാണ് മെന്റർ അധ്യാപകരുള്ളത്. ആദിവാസി കുട്ടികളുടെ ഉൗര് ഭാഷയിലുള്ള സംസാരം മനസിലാക്കുകയും അവർക്ക് അതേഭാഷയിൽ പാഠഭാഗം വിശദീകരിക്കുന്നതും ഇവരായിരുന്നു. അധ്യാപകരെ പിരിച്ചുവിട്ടതിന് പിന്നാലെ കുട്ടികളെ സ്‌കൂളിൽ വിടുന്നത് രക്ഷിതാക്കളും നിർത്തി. ആർഎസ്‌എസ് – യുഡിഎഫ് താൽപര്യമുള്ളവരെ പകരം നിയമിക്കനാണ് സർക്കാർ നീക്കം. യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ജില്ലയിലെ മെന്റർ അധ്യാപകർ.










0 comments