Deshabhimani

നാടിതാ കൂടെ...

വികസനം തുടരും

Development will continue

ജനസാ​ഗരമായി 
എൽഡിഎഫ്‌ റാലി

avatar
പ്രത്യേക ലേഖകൻ

Published on May 06, 2025, 02:00 AM | 1 min read

പാലക്കാട്‌

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനിയിൽ സംഘടിപ്പിച്ച എൽഡിഎഫ്‌ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ. ജനപക്ഷ സർക്കാരിന്റെ വികസനോന്മുഖ നയങ്ങൾക്കുള്ള അംഗീകാരവും ക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട്‌ അനുഭവിക്കുന്നതിന്റെ ആശ്വാസവും പ്രതിഫലിക്കുന്നതായി ജനസഞ്ചയം. ‘തുടരും എൽഡിഎഫ്‌ ’എന്ന മുദ്രാവാക്യവും റാലിയിൽ ഉയർന്നു. മുഖ്യമന്ത്രി എത്തുംമുമ്പേ വലിയ കോട്ടമൈതാനം നിറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ ജില്ലാ കൺവീനർ വി ചാമുണ്ണി അധ്യക്ഷനായി. മന്ത്രിമാരായ ജി ആർ അനിൽ, എ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ നൗഷാദ്‌ നന്ദിയും പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്‌, കെ കൃഷ്‌ണൻകുട്ടി, എൽഡിഎഫ്‌ നേതാക്കൾ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home