ചിറ്റൂർ താലൂക്ക് ആശുപത്രി; ഒപി ഇന്നുമുതൽ പുതിയ കെട്ടിടത്തിൽ

ചിറ്റൂർ
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ 74.51 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ഒപി പരിശോധന തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച എൻജിനിയറിങ് ചുമതലയിലുള്ള ഹൈറ്റ്സ് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തയ്യാറാക്കാത്ത സൂപ്രണ്ടിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കൾമുതൽ ഒപി പരിശോധന തുടങ്ങുന്നത്. തൽക്കാലം ഒപി പരിശോധന മാത്രമാണ് നടക്കുക. അത്യാഹിത വിഭാഗം വാർഡിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി മാറ്റും. പഴയ കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കിടത്തിച്ചികിത്സ പുതിയ കെട്ടിത്തിലേക്ക് മാറ്റിയിട്ടുണ്ട്.
0 comments