Deshabhimani

‘കളിമാക്കളുടെ കളിവട്ടം’ മെഗാ ചവിട്ടുകളി

kudumbasree

കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മുതുതല പറക്കാട്ട് അരങ്ങേറിയ മെഗാ ചവിട്ടുകളി

വെബ് ഡെസ്ക്

Published on Apr 18, 2025, 03:00 PM | 1 min read

പട്ടാമ്പി

ഒരുമയുടെ ചുവടുകൾവച്ച്‌ "കളിമാക്കളുടെ കളിവട്ടം’ മെഗാ ചവിട്ടുകളി. മുതുതലയിലെ കുടുംബശ്രീ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ‘ചുവട് 2025’ എന്ന പേരിലായിരുന്നു പരിപാടി. 1040 സ്ത്രീകൾ അരമണിക്കൂർ തുടർച്ചയായി ചവിട്ടുകളി നടത്തി. 11 മുതൽ 79 വയസ്സുവരെയുള്ള വനിതകൾ പങ്കെടുത്തു. ടാലന്റ്‌ റെക്കോഡ് ബുക്കിന്റെ ലോക റെക്കോഡും സ്വന്തമാക്കി. റെക്കോഡിന് 1001 പേർ എന്നതായിരുന്നു ലക്ഷ്യം. അത്‌ മറികടന്നു. മുതുതല പറക്കാടുള്ള പട്ടാമ്പി സർവീസ് സഹകരണ ബാങ്കിന്റെ എആർഎം ഫ്ലഡ്‌ലിറ്റ് ടർഫിലായിരുന്നു മെഗാ ചവിട്ടുകളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മുകേഷ്, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ പി എം ഉഷ, ബുഷറ സമദ്, സുബൈദ മുണ്ടുമ്മൽ, പഞ്ചായത്തംഗം സി പി വനജ, സിഡിഎസ് ചെയർപേഴ്സൺ പി ഗീത, പഞ്ചായത്ത്‌ സെക്രട്ടറി സി പി സുരേഷ്‌കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എച്ച് കെ സുനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home