Deshabhimani

മാനവികതയെ നെഞ്ചേറ്റി 
ജനസദസ്സുകൾ

Audience cherishes humanity

സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ ജനസദസ്സ് 
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2025, 02:00 AM | 1 min read

പാലക്കാട്‌

ഭീകരവാദം നാടിനാപത്താണെന്ന്‌ ഓർമപ്പെടുത്തി സിപിഐ എം സംഘടിപ്പിച്ച മാനവികതാ ജനസദസ്സുകൾ സമാപിച്ചു. ഏരിയ കേന്ദ്രങ്ങളിലാണ്‌ കൂട്ടായ്മകൾ സംഘടിപ്പിച്ചത്‌. വടക്കഞ്ചേരിയിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്ഘാടനംചെയ്തു. മുണ്ടൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസും കുഴൽമന്ദത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം കെ ശാന്തകുമാരിയും ഒറ്റപ്പാലത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം എസ്‌ അജയകുമാറും ഉദ്ഘാടനംചെയ്തു. മണ്ണാർക്കാട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശിയും ചെർപ്പുളശേരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടിയും ശ്രീകൃഷ്ണപുരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രേംകുമാറും ഉദ്ഘാടനംചെയ്തു. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി പൊന്നുക്കുട്ടൻ, പാലക്കാട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നൗഷാദ്‌, പട്ടാമ്പിയിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ നാരായണദാസ്‌, തൃത്താലയിൽ ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ, അട്ടപ്പാടിയിൽ ജില്ലാ കമ്മിറ്റിയംഗം കെ റിയാസുദ്ദീൻ, പുതുശേരിയിൽ ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി എന്നിവരും ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home