സമകാലിക ഇന്ത്യയും മാധ്യമങ്ങളും: സെമിനാർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 'സമകാലിക ഇന്ത്യയും മാധ്യമങ്ങളും' വിഷയത്തിൽ നടത്തിയ സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മോയൻ എൽപി സ്കൂളിൽ ‘സമകാലിക ഇന്ത്യയും മാധ്യമങ്ങളും' വിഷയത്തിൽ സെമിനാർ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാമചന്ദ്രൻ അധ്യക്ഷനായി. മാധ്യമപ്രവർത്തക കെ കെ ഷാഹിന വിഷയം അവതരിപ്പിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ അജില, പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി എം ശ്രീനേഷ്, പി പ്രദോഷ്, പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഡി മനോജ് സ്വാഗതവും എൻ എം ഗീത നന്ദിയും പറഞ്ഞു.
0 comments