അടിസ്ഥാന പ്രശ്നങ്ങൾക്ക് നവലിബറൽ വ്യവസ്ഥയിൽ പരിഹാരമില്ല’

വടകര ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നവലിബറൽ വ്യവസ്ഥയ്‌ക്ക് കഴിയില്ലെന്ന് തെളിയുമ്പോൾ അവർ ജനങ്ങളെ അടക്കി നിർത്താൻ ഫാസിസ്‌റ്റ് നടപടികളിലേക്ക് പോവുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേന്ദ്രം ആഗോള ധനമൂലധനത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മേഖലയിൽ ഉൾപ്പെടെയുണ്ടാകുന്ന വളർച്ചയുടെ നേട്ടം കുത്തകമുതലാളിമാർക്ക് മാത്രമാണ്. ഇന്ത്യയിലിത് അദാനിയുടെയും അംബാനിയുടെയും കൈയിലേക്കാണ് പോകുന്നത്. സാധാരണക്കാർക്ക് നേട്ടം ലഭിക്കുന്നില്ല. ഈ അസമത്വം സാധാരണക്കാരന്റെ വാങ്ങൽ ശേഷിയില്ലാതാക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധിക്കും നവലിബറലിസത്തിന് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Related News

0 comments