നിപാ: രോഗിക്കൊപ്പം എത്തിയ യുവാവിനും രോഗലക്ഷണം

കോഴിക്കോട്
നിപാ വൈറസ് ലക്ഷണങ്ങളോടെ ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഇവിടെ പ്രവേശിപ്പിച്ച നിപാ രോഗിക്കൊപ്പം എത്തിയ പാലക്കാട് സ്വദേശിയായ 28 കാരനെയാണ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വൈറോളജി ലാബിൽ പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരണം നടത്തൂ. ശനിയാഴ്ച എത്തിയ രോഗിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
0 comments