Deshabhimani

രക്തസാക്ഷി സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി

സി കെ ഷിബിൻ രക്തസാക്ഷിത്വ വാർഷികദിനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

സി കെ ഷിബിൻ രക്തസാക്ഷിത്വ വാർഷികദിനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 23, 2025, 02:27 AM | 1 min read

നാദാപുരം മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിന്റെ പത്താമത് രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം ആഭിമുഖ്യത്തിൽ ആചരിച്ചു. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻദാസ്, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. നെല്ലിയേരി ബാലൻ പതാക ഉയർത്തി. വെള്ളൂരിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന അനുസ്മരണ യോഗത്തിൽ കനവത്ത് രവി അധ്യക്ഷനായി. പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. വെള്ളൂർ കോടഞ്ചേരിയിൽ പ്രകടനവും പൊതുസമ്മേളനവും ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. കനവത്ത് രവി അധ്യക്ഷനായി. വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, എ മോഹൻദാസ്, നാസർ കൊളായി, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, ടി പ്രദീപ് കുമാർ, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഷിബിന്റെ അച്ഛൻ സി കെ ഭാസ്കരൻ പങ്കെടുത്തു. കലാപരിപാടികൾ അരങ്ങേറി.



deshabhimani section

Related News

0 comments
Sort by

Home