ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം പ്രകാശിപ്പിച്ചു

‘ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം' പുസ്തകം ഡോ. തോമസ് ഐസക് ഡോ. കെ രവിരാമന് നൽകി പ്രകാശിപ്പിക്കുന്നു
വടകര കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം' പുസ്തകം പ്രകാശിപ്പിച്ചു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന ദേശീയ സെമിനാറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. കെ രവിരാമന് നൽകി പ്രകാശിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതവും ബി സുരേഷ് ബാബു നന്ദിയും പറഞ്ഞു. മുരളീ നമ്പ്യാർ അവതരിപ്പിച്ച ഏകപാത്ര നാടകം 'നീതിന്യായ'വും ഉണ്ടായി.
Related News

0 comments