പി ശാരുതിക്ക് ദേശാഭിമാനിയുടെ അനുമോദനം

ദേശാഭിമാനിയിൽ നൽകിയ സ്വീകരണത്തിൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതിക്ക് ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം നൽകുന്നു
പന്തീരാങ്കാവ്
ഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുന്ന ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതിയെ ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് അനുമോദിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം നൽകി. യൂണിറ്റ് മാനേജർ ഒ പി സുരേഷ് അധ്യക്ഷനായി.
സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു, പന്തീരാങ്കാവ് സൗത്ത് ലോക്കൽ സെക്രട്ടറി ടി വി റനീഷ്, ഒളവണ്ണ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി ബാബുരാജൻ, ഇ രാമകൃഷ്‌ണൻ, പി ശാരുതി എന്നിവർ സംസാരിച്ചു. ന്യൂസ് എഡിറ്റർ പി സുരേശൻ സ്വാഗതവും ഐ അനിത നന്ദിയും പറഞ്ഞു.









0 comments