കലാപരിപാടികൾക്കും ഇന്ന്‌ തുടക്കം

സിപിഐ എം ജില്ലാ സമ്മേളനം: ചരിത്ര പ്രദർശനം ഇന്നുമുതൽ

സിപിഐ എം ജില്ലാ സമ്മേളനം
വെബ് ഡെസ്ക്

Published on Jan 16, 2025, 01:34 AM | 1 min read

വടകര

29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള ചരിത്ര പ്രദർശനവും കലാപരിപാടികളും വ്യാഴാഴ്‌ച തുടങ്ങും. ലിങ്ക് റോഡിന് സമീപത്താണ് ചരിത്ര പ്രദർശനം. പ്രദർശന ഉദ്ഘാടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. തുടർന്ന് കോട്ടപ്പറമ്പിൽ പി ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഗായകൻ വി ടി മുരളി ഉദ്ഘാടനംചെയ്യും. രാത്രി 7.30ന് ഇപ്റ്റയുടെ ‘നാട്ടരങ്ങ് പാട്ടും പടവെട്ടും' പരിപാടിയും നടക്കും.



deshabhimani section

Related News

0 comments
Sort by

Home