പോഴിക്കാവ് കുന്ന് മണ്ണെടുപ്പ്
ജനകീയ സമരസമിതിയുടെ കലക്ടറേറ്റ് മാർച്ചും ധർണയും

പോഴിക്കാവ് കുന്ന് സംരക്ഷണ സമരസമിതി നടത്തിയ കലക്ടറേറ്റ് മാർച്ച് പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ ഉദ്ഘാടനം ചെയ്യുന്നു
ചേളന്നൂർ
പോഴിക്കാവ് കുന്നിലെ അശാസ്ത്രീയ മണ്ണെടുപ്പ് നിർത്തലാക്കുക, ദുരന്തമൊഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പോഴിക്കാവ് ജനകീയ സമരസമിതി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ ഉദ്ഘാടനംചെയ്തു. സമരസമിതി ചെയർമാൻ പി സുരേഷ് കുമാർ അധ്യക്ഷനായി. പി പ്രദീപ് കുമാർ സമരപരിപാടികൾ വിശദീകരിച്ചു. സമരസമിതി ഭാരവാഹികളായ എ പി സിജീഷ, ജീജാ ഭായ് ചേളന്നൂർ, ഡയ്സമ്മ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ കെ മനോഹരൻ സ്വാഗതവും ബി പി രാഹുൽ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ചു.
Related News

0 comments