എ കെ ജി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

എ കെ ജി ഫുട്ബോൾ ടൂർണമെന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി എ കെ ജി ട്രോഫിക്കും ടി വി കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സപ്പിനുമായി കൊയിലാണ്ടിയിൽ നടക്കുന്ന നാൽപ്പത്തിമൂന്നാമത് എ കെ ജി ഫുട്ബോൾ മേളക്ക് തുടക്കമായി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ എൻ കെ ചന്ദ്രൻ മെമ്മോറിയൽ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാനത്തിൽ ജമീല എംഎൽഎ, കെ കെ മുഹമ്മദ്, പി വിശ്വൻ, നഗരസഭ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, എൽ ജി ലിജീഷ്, സി കെ മനോജ്, അഡ്വ. കെ വിജയൻ, വായനാരി വിനോദ്, എ പി സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ നേതാജി എഫ് സി കൊയിലാണ്ടി, ബ്ലാക് സൺ തിരുവോടുമായി ഏറ്റുമുട്ടി. 26 നാണ് ഫൈനൽ. എ കെ ജി മെമ്മോറിയൽ ട്രാഫിക്കായുള്ള പ്രധാന ടൂർണമെന്റിന് പുറമെ അണ്ടർ 17 ടൂർണമെന്റും പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. അണ്ടർ 17 വിഭാഗത്തിനായുള്ള ടൂർണമെന്റ് 18ന് വൈകിട്ട് അഞ്ചിന് കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനംചെയ്യും. പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം 22ന് വൈകിട്ട് അഞ്ചിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ നിർവഹിക്കും. ഫുട്ബോൾ മേളയുടെ സമാപന പരിപാടി 26ന് വൈകിട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ഫുട്മ്പോൾ താരം സി കെ വിനീത് മുഖ്യാതിഥിയാകും.
0 comments