കോർപറേഷനിൽ എൽഡിഎഫിന് ഭൂരിപക്ഷമെന്ന് സർവേ

കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ ഫലം. കലിക്കറ്റ് പ്രസ് ക്ലബ്ബിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിദ്യാർഥികൾ നടത്തിയ സർവേയിലാണ് എൽഡിഎഫിന് തുടർ ഭരണമെന്ന് കണ്ടെത്തൽ. എൽഡിഎഫിന് 48 സീറ്റും യുഡിഎഫിന് 21 ഉം ബിജെപിക്ക് ഏഴ് സീറ്റുമാണ്. വാർഡ് ജനസംഖ്യയുടെ ആനുപാതികമായ നിശ്‌ചിത എണ്ണം ആളുകളെ കണ്ടാണ് അഭിപ്രായ സർവേ നടത്തിയത്. 56.96 ശതമാനം സ്‌ത്രീകളും 43.04 ശതമാനം പുരുഷൻമാരുമാണ് പ്രതികരിച്ചത്. 45നും 60നും ഇടയിലുള്ള 41.69 ശതമാനം പേരും 60ന് മുകളിലുള്ള 23.96 ശതമാനം, 35നും 44നും ഇടയിലുള്ള 22.20 ശതമാനം, 25നും 34നും ഇടയിൽ പ്രായമുള്ള 8.15 ശതമാനം, 18നും 24നും ഇടയിലുള്ള 3.99 ശതമാനം ആളുകളാണ് സർവേയിൽ പങ്കാളിയായത്. വികസനത്തിനും സാമൂഹിക ക്ഷേമ പ്രവർത്തനത്തിനും എൽഡിഎഫ് മുൻഗണന നൽകുന്നുവെന്ന് ഭൂരിഭാഗവും പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ കോർപറേഷന്റെ എൽഡിഎഫ് ഭരണസമിതി ഭരണം തൃപ്‌തികരമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.







0 comments