ദേശാഭിമാനി വാർഷിക വരിക്കാരായി

മുള്ളമ്പത്ത് നാളികേര കോംപ്ലക്സിലയും ഫ്ലോർമിൽ യൂണിറ്റിലെയും തൊഴിലാളികളുടെ ദേശാഭിമാനി വരിസഖ്യ കെ കെ സുരേഷ് ഏറ്റുവാങ്ങുന്നു
കക്കട്ടിൽ
വടകര താലൂക്ക് പ്രൈമറി കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിയുടെ മുള്ളമ്പത്ത് നാളികേര കോംപ്ലക്സിലെയും ഫ്ലോർമിൽ യൂണിറ്റിലെയും മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വാർഷിക വരിക്കാരായി. വരിസംഖ്യ സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ് ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗം എൻ കെ ലീല, സൊസൈറ്റി പ്രസിഡന്റ് കെ ടി മനോജൻ, സൊസൈറ്റി വൈസ് പ്രസിഡന്റ് എം എം അശോകൻ, സെക്രട്ടറി കെ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
0 comments