വായനദിനാഘോഷം തുടങ്ങി

കൊല്ലം
പി എൻ പണിക്കർ ഫൗണ്ടേഷനും വിമലാ ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് നടത്തിയ വായനദിനാഘോഷം കലക്ടർ എൻ ദേവിദാസ് ഉദ്‌ഘാടനംചെയ്‌തു. പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കെ എസ് ജ്യോതി അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ വായനദിന സന്ദേശവും സ്കൂൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ ഫ്രാൻസിനിയാ മേരി പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഫാത്തിമ മാതാ നാഷണൽ കോളേജ് വൈസ് പ്രിൻസിപ്പൽ എ ആർ ഷെല്ലി, വിമലാ ഹൃദയാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡേവിഡ് സാമുവൽ, അധ്യാപക പ്രതിനിധി ജെ പ്രമീള, കരിയർ ഗൈഡൻസ് കോ –-ഓർഡിനേറ്റർ ഷെറിൻ എൻ തോമസ്, പിടിഎ പ്രസിഡന്റ് ഹംഫ്രി ആന്റണി എന്നിവർ സംസാരിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടത്തുന്നത്. ജൂലൈ 12ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായനപക്ഷാചരണത്തിന് തുടക്കമായി. താലൂക്ക്തല ഉദ്ഘാടനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ നിർവഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി വിജയകുമാർ , നേതൃസമിതി കൺവീനർ എ സജീവ് , സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയമ്മാലാലി, എം സുരേഷ്കുമാർ, പിടിഎ പ്രസിഡന്റ് ബി എ ബ്രിജിത്ത്, പ്രധാനാധ്യാപിക പി ശ്രീകല, സി എസ് സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാലാ പ്രസിഡന്റ് വി രാജൻപിള്ള, കാസ് ലൈബ്രറി പ്രസിഡന്റ് ആർ രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ വായനവാരം സ്കൂൾ മാനേജർ എൽ ശ്രീലത ഉദ്‌ഘാടനംചെയ്‌തു. ഹെഡ്മിസ്ട്രസ് ടി സരിത , അനിത എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രഭാഷകൻ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഐ വീണാറാണി അധ്യക്ഷനായി. എസ് ശിവ , വിദ്യ എന്നിവർ സംസാരിച്ചു. വായനദിനത്തിൽ കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ തുടക്കമായി.മാനേജർ മായ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് താഹിർ മുഹമ്മദ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ , ശിഷ്യ ശ്രേഷ്ഠ പുരസ്കാര ജേതാവ് സൽമ നൗഷാദ്, കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണപ്രസാദ് , ഹെഡ്‌മിസ്ട്രസ് മീര സിറിൾ,അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, സുധീർ ഗുരുകുലം എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ഗവ. ടൗൺ എൽപിഎസിലെ കുട്ടികൾ പുസ്തകത്തൊട്ടിലിലേക്ക് പുസ്തകങ്ങൾ നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പ്രവീൺ മനയ്ക്കൽ അധ്യക്ഷനായി. പ്രഥമാധ്യാപിക കെശ്രീകുമാരി , സീതാലക്ഷ്മി , മുഹ്സിന എന്നിവർ സംസാരിച്ചു. മരുതൂർക്കുളങ്ങര ഗവ.എൽപിഎസിലെ വായനമാസാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം ബാലസാഹിത്യകാരൻ ബിജു തുറയിൽകുന്ന് നിർവഹിച്ചു. എസ്എംസിചെയർമാൻ രാജേഷ് പട്ടശ്ശേരി അധ്യക്ഷനായി. പ്രധാനാധ്യാപിക എസ് ഗംഗ , ടി ലേഖ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി നേതൃസമിതിയുടെ വായന പക്ഷാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം കാസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനംചെയ്തു. ആർ രവീന്ദ്രൻപിള്ള അധ്യക്ഷനായി. മുനിസിപ്പൽ നേതൃസമിതി കൺവീനർ എ സജീവ്, എസ്എംസി ചെയർമാൻ കെ എസ് പുരം സുധീർ, സജീവ് മാമ്പറ, ഹെഡ്മിസ്ട്രസ്സ് മീര ബി നായർ, പ്രദീപ്, ആർ ഷീല എന്നിവർ സംസാരിച്ചു. കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയിലെ വായനപക്ഷാചരണം തുറയിൽക്കുന്ന് എസ്എൻ യുപി സ്കൂളിൽ നടന്നു. വി വിമൽ റോയി ഉദ്ഘാടനം ചെയ്തു. തൊടിയൂർ പഞ്ചായത്തുതല വായനദിനാചാരണം പി ഉണ്ണിക്കൃഷ്ണപിള്ള ഗ്രന്ഥശാലയുടെയും വേങ്ങറ ഗവ.എൽപിസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. നിയാസ് ഇബ്രാഹിം അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ ആർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. നേതൃസമിതി കൺവീനർ അനിൽ ആർ പാലവിള മുഖ്യ പ്രഭാഷണം നടത്തി. ശാസ്താംകോട്ട മൈനാഗപ്പള്ളി കെ ജയദേവൻപിള്ള ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള വായനപക്ഷാചരണം പി എൻ പണിക്കർ അനുസ്മരണവും ചിത്തിരവിലാസം ഗവ. എൽപി സ്കൂളിൽ നടന്നു. കവി പി ശിവപ്രസാദ് കുട്ടികളുമായി സംവദിച്ചു. വായനശാല വിദ്യാലയത്തിലേക്ക് പദ്ധതി ഗ്രന്ഥശാലാ പ്രസിഡന്റ് കെ പി വേണുഗോപാൽ നിർവഹിച്ചു. ഗ്രന്ഥശാല സംഘം മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃസമിതിയുടേയും കോവൂർ ദി കേരളാ ലൈബ്രറിയുടെയും വായനദിനാചരണം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ആർ മദനമോഹൻ ഉദ്ഘാടനംചെയ്തു. അധ്യാപിക നിസ അധ്യക്ഷയായി. എസ് രാമചന്ദ്രൻനായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഡിവിഎൻഎസ്എസ് യുപി സ്കൂളിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. സെക്രട്ടറി ജി രാജേഷ് സമ്മാനവിതരണം നടത്തി. കല്ലുകടവ് കെ ശ്രീധരൻ ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ ഉദ്ഘാടനംചെയ്തു. പി കെ അനിൽകുമാർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചവറ ചവറ ഗവ. യുപിഎസിന്റെ വായനദിനാചരണത്തോട് അനൂബന്ധിച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരി ജെ ആർ മീര നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷിജു അധ്യക്ഷനായി. ചവറ തെക്കുംഭാഗം ഗവ.യുപിഎസിലെ വായനദിനാചരണം സഞ്ചാരസാഹിത്യകാരൻ ജി ജ്യോതിലാൽ ഉദ്ഘാടനംചെയ്തു. സുനിൽ പള്ളിപ്പാടൻ അധ്യക്ഷനായി. കെ സി പിള്ള സ്മാരക ഉദയ ഗ്രന്ഥശാല കോയിവിള കെവിഎം സ്കൂളുമായി ചേർന്ന് നടത്തി.യ വായനദിനചാരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ എസ് മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് അശോകൻ അധ്യക്ഷനായി. ചവറകോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാമൻകുളങ്ങര എല്‍പിഎസില്‍ വിവിധ മത്സരങ്ങൾ നടത്തി. ആർ ജോളി ബോസ് സമ്മാന വിതരണംനടത്തി. പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ പി ബി ശിവൻ ഉദ്ഘാടനംചെയ്തു. ഷീജ അധ്യക്ഷയായി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രത്തിലെ മലയാളവിഭാഗം സംഘടിപ്പിച്ച സെമിനാർ എഴുത്തുകാരി ദീപ ഉദ്ഘാടനംചെയ്തു. എ എസ് പ്രതീഷ് അധ്യക്ഷനായി. ചിറ്റൂർ യുപിഎസിൽ നാടക പ്രവര്‍ത്തകന്‍ സുവർണൻ പരവൂർ ഉദ്ഘാടനംചെയ്തു. സന്തോഷ് മനയത്ത് അധ്യക്ഷനായി. ശങ്കരമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളി നടന്ന സംവാദ പരിപാടിയിൽ കവയിത്രി രശ്മി സജയൻ എഴുത്തിന്റെ അനുഭവകഥ പങ്കുവച്ചു. പ്രധാനാധ്യാപിക എലിസബത്ത് ഉമ്മൻ അധ്യക്ഷയായി.
0 comments