പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2025, 12:40 AM | 1 min read

കൊല്ലം

വാക്കുതര്‍ക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പാ പ്രതി ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിലായി. കല്ലുംതാഴം കാട്ടുംപുറത്ത് വീട്ടിൽ നിഷാദ് (38, പൊടി നിഷാദ്), കല്ലുംതാഴം ശാന്തിഭവനത്തിൽ എള്ളുവിളയിൽ വീട്ടിൽ പ്രശാന്ത് (29), കരിക്കോട് പുന്നേത്ത് വയൽ ഭാഗത്ത് ലക്ഷ്മിഭവനത്തിൽ അമൽ രാജ് (25), ഇയാളുടെ സഹോദരന്‍ അഖിൽ രാജ് (20) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. നിഷാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ പ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്കു നയിച്ചത്. 
സോഡാക്കുപ്പികൾ ഉപയോഗിച്ച് പെട്രോൾ ബോംബുകൾ നിർമിച്ച് വീടുകൾക്കുനേരെ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീജിത്, സൗരവ്, എഎസ്ഐ സൈജു, സിപിഒമാരായ ശ്യാം ശേഖർ, സുനേഷ്, അമ്പു, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home