സിപിഐ എമ്മിന്റെ സ്‌നേഹ വീട് ഒരുങ്ങുന്നു

സിപിഐ എം നേതൃത്വത്തിൽ ഒരുങ്ങുന്ന സ്‌നേഹ വീട്
കടയ്ക്കൽ
സിപിഐ എം നേതൃത്വത്തിൽ സ്‌നേഹ വീട് ഒരുങ്ങുന്നു. സ്‌ട്രോക്ക് വന്ന് കിടപ്പിലായ സീഡ്‌ഫാം, ചേട്ടിയാർകോണം കുന്നുംപുറത്തു വീട്ടിൽ ശശിക്കാണ് വീട് നിർമിക്കുന്നത്. ശശിയുടെ നിലവിലെ വീട് പൊളിഞ്ഞുവീഴാറായ നിലയിലായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീട് നൽകാൻ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തിയിരുന്നെങ്കിലും ചില തടസ്സങ്ങൾ കാരണം നടന്നില്ല. തുടർന്ന് സിപിഐ എം കടയ്ക്കൽ ലോക്കൽ കമ്മിറ്റിയിലെ സീഡ് ഫാം ബ്രാഞ്ച് വീട് വച്ചുനൽകാൻ മുന്നോട്ടു വരികയായിരുന്നു. സിപിഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി വി സുബ്ബലാൽ വീടിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ് വിക്രമൻ, ബ്രാഞ്ച് സെക്രട്ടറി അനീഷ് പുതൂക്കോണം, ബ്രാഞ്ച് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
0 comments