സുമനസ്സുകളുടെ സഹായം തേടുന്നു

കൊല്ലം
പടക്കം പൊട്ടിത്തെറിച്ചു തകർന്ന ഹരികൃഷ്ണയുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കന്നിമേൽച്ചേരി പരിക്കേഴത്തു കോംപൗണ്ട് ശ്രീഹരിയിൽ വേണുഗോപാലും രാജലക്ഷ്മിയും. സ്കൂൾ തലത്തിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്നു. ഉയർന്ന മാർക്കോടെ 10, പ്ലസ്ടുവും വിജയിച്ച ശേഷം ഉന്നത പഠനം തുടങ്ങിയപ്പോഴാണ് ദുരിതം. ബന്ധുക്കളോടൊപ്പം കുടുംബവീട്ടിൽ ദീപാവലി ആഘേഷിക്കുന്നതിനിടെ ആരോ പടക്കം തീകൊളുത്തി എറിഞ്ഞത് വന്നുകൊണ്ടത് ഹരികൃഷ്ണയുടെ നെഞ്ചിലായിരുന്നു. അവിടെവച്ചു പൊട്ടിത്തെറിച്ചു. ബോധമറ്റുവീണ ഹരി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. പിന്നീട് ഉണർന്നത് മനോവൈകല്യങ്ങളോടെ ആയിരുന്നു. ഇപ്പോൾ അക്രമസ്വഭാവം കാണിക്കുന്നതായി അച്ഛൻ വേണുഗോപാൽ പറഞ്ഞു. അന്നുമുതൽ മകന്റെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ കയറിയിറങ്ങുകയാണ് വേണുഗോപാൽ. വീടും സ്ഥലവും പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നത്. കടം വർധിച്ച് ജപ്തി ഭീഷണിയിലാണ്. അതിനിടെ കാലിനു രോഗം വന്ന വേണുഗോപാലിന് ശസ്ത്രക്രിയ വേണ്ടിവന്നു. സുമനസ്സുകളുടെ സഹായമില്ലാതെ ഒരുദിവസം പോലും മുന്നോട്ടു പോകാനാകില്ലെന്നും വേണുഗോപാൽ പറയുന്നു. കാരുണ്യമുള്ളവരുടെ സഹായത്തിന് കൈനീട്ടുകയാണ് ഇവർ. പഞ്ചാബ് നാഷണൽ ബാങ്ക് ചിന്നക്കട ശാഖയിൽ വേണുഗോപാലിന്റെ പേരിൽ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ: 2951000100 158583. ഐഎഫ്എസ്‌സി : PUNB 0295100.
0 comments