റെസിഡൻഷ്യൽ ക്രിയേറ്റീവ് ക്യാമ്പ് സംഘടിപ്പിച്ചു

സ്കഫോൾഡ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച റെസിഡൻഷ്യൽ ക്രിയേറ്റീവ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്യുന്നു
ചവറ
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സ്കഫോൾഡ് പ്രോഗ്രാമിന്റെ ഭാഗമായി റെസിഡൻഷ്യൽ ക്രിയേറ്റീവ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ ക്യാമ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്‌തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. ഡോ. ടി എസ് ബിന്ദു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ–- ഓർഡിനേറ്റർ സജീവ് തോമസ് സ്വാഗതംപറഞ്ഞു. ചവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ ഡെപ്യൂട്ടി ഡയറക്ടർ രാഘവൻ, സ്കഫോൾഡ് അംഗങ്ങളായ സോണിയ, പ്രദീപ്കുമാർ, സനൂജ, സുനില, ശാന്തിലാൽ, രമേശ്, ഉണ്ണിക്കൃഷ്ണൻ ദിവ്യ, അപർണ, ആശ, അഗ്നിജ എന്നിവർ സംസാരിച്ചു. ഡോ. സുജിത്രൻ, പേൾ എന്നിവർ സെക്‌ഷനുകൾ നയിച്ചു.
Related News

0 comments