ജനപ്രതിനിധികള്‍ ഔദ്യോഗിക 
പരിപാടികളില്‍ പങ്കെടുക്കരുത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2025, 12:40 AM | 1 min read

കൊല്ലം

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പ്രകാരം ജനപ്രതിനിധികള്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍ ദേവിദാസ്. രണ്ട് പരാതികള്‍ ലഭിച്ചെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെരുമാറ്റച്ചട്ട നിരീക്ഷണ സമിതിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടർ അധ്യക്ഷനായി. പൊതുജനങ്ങള്‍, സ്ഥാനാര്‍ഥികള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് നോഡല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ടിനാണ് ചുമതല. 9497780415. താല്‍ക്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. സമിതിയുടെ കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, അംഗങ്ങളായ സിറ്റി പൊലീസ് മേധാവി കിരണ്‍ നാരായണന്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രതീപ്, ഇലക്‍ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home