ലഹരിക്കെതിരെ സൈക്കിൾ യാത്ര ഷാജഹാന് സ്വീകരണം നൽകി

കൊല്ലം
പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ കെ ജി സ്മാരക സമിതിയുടെ സഹകരണത്തോടെ ലഹരിക്കെതിരെ കേരള സൈക്കിൾ യാത്ര നടത്തി മടങ്ങിയെത്തിയ ഷാജഹാന് സ്വീകരണം നൽകി. എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. കോർപറേഷൻ കൗൺസിലർ എസ് ശ്രീലത, എ കെ ജി സ്മാരക സമിതി സെക്രട്ടറി വി രാജേഷ്, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ റഷീദ്, എക്സിക്യൂട്ടീവ് അംഗം കെ സമ്പത്ത്കുമാർ, ചന്ദ്രശേഖരപ്പണിക്കർ, സെക്രട്ടറി കെ മഹേഷൻ, ജോയിന്റ് സെക്രട്ടറി ആർ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
0 comments