വികസന മുരടിപ്പ്
പന്മനയിൽ ജനകീയ പ്രതിഷേധം ഉയരുന്നു

ചവറ
പന്മന പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ സിപിഐ എം വടക്കുംതല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമരപരമ്പര തുടങ്ങി. കുറ്റാമുക്ക്, പുതിയ വീട്ടിൽമുക്ക്, മഠത്തിൽമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ധർണ സിപിഐ എം ഏരിയ കമ്മിറ്റിഅംഗം എൽ വിജയൻനായർ ഉദ്ഘാടനംചെയ്തു. രാജീവ് ചന്ദ്രൻ അധ്യക്ഷനായി. കളീലിൽ കോട്ടറോഡിന്റെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ധർണ ലോക്കൽ സെക്രട്ടറി അഹമ്മദ് മൻസൂർ ഉദ്ഘാടനംചെയ്തു. ഷറഫ് അധ്യക്ഷനായി. കല്ലൂർ വടക്ക് വശം സ്ഥാപിച്ച കുഴൽ കിണർ പ്രവർത്തനക്ഷമമാക്കുകയെന്ന ആവശ്യമുയർത്തി നടത്തിയ ധർണ ലോക്കൽ സെക്രട്ടറി അഹമ്മദ് മൻസൂർ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം ജെ അനിൽ കുഴൽക്കിണറിൽ റീത്ത് സമർപ്പിച്ചു. ചന്ദ്രൻനായർ അധ്യക്ഷനായി. വിവിധ സമര കേന്ദ്രങ്ങളിൽ കെ എ നിയാസ്, എസ് സന്തോഷ്, അഡ്വ. അനീഷ്, ഷെഹീർ, അമീർ, രാധാകൃഷ്ണപിള്ള, രാജീവ് കുഞ്ഞുമണി എന്നിവർ സംസാരിച്ചു.
0 comments