പള്ളിക്കലാർ സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കണം

ശൂരനാട് പ
പള്ളിക്കലാർ സംരക്ഷണഭിത്തി കെട്ടിയും ആഴംകൂട്ടിയും സംരക്ഷിക്കണമെന്ന് കർഷകസംഘം ശൂരനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യൂ ഉദ്ഘാടനംചെയ്തു. ജെ ജോൺസൺ രക്തസാക്ഷി പ്രമേയവും ഗോപാലകൃഷ്ണപിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു, ഏരിയ സെക്രട്ടറി ആർ അമ്പിളിക്കുട്ടൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് എസ് സത്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ബി ബിനീഷ് , ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂ, കർഷകസംഘം നേതാക്കളായ ജയപ്രകാശ്, വിക്രമക്കുറുപ്പ് എന്നിവർ സംസാരിച്ചു സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ, ഏരിയ സെക്രട്ടറി ബി ശശി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ടി എൻ ബാബുരാജ് (പ്രസിഡന്റ്), രചന, ഡി എബ്രഹാം (വൈസ് പ്രസിഡന്റുമാർ), ആർ അമ്പിളിക്കുട്ടൻ(സെക്രട്ടറി), ജെ ജോൺസൺ, ഗോപൻ (ജോയിന്റ് സെക്രട്ടറിമാർ), ഗോപാലകൃഷ്ണപിള്ള (ട്രഷറർ).
0 comments